കാരിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
ഏതാണ്ട്ആയിരം കൊല്ലത്തോളം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കാരിപുരം ശ്രീ കൃഷ്ണസ്വാമിക്ഷേത്രം ഒരു പ്രദേശ ബ്രാഹ്മണ കുടുംബം വകയായിരുന്നു എന്നും ഈ കുടുംബം ക്ഷയിക്കുകയോ നാടുവിട്ടു പോവുകയോ ചെയ്തപ്പോൾ തദ്ദേശീയരായ ബ്രാഹ്മണകുടുംബം ക്ഷേത്രം ഏറ്റെടുക്കുന്നതിൽ വിമുഖത കാണിക്കുകയും കൊച്ചി രാജവംശത്തിന്റെ പ്രധാനമന്ത്രി പദം അലങ്കരിച്ചിരുന്ന പാലിയം കുടുംബക്കാർ ക്ഷേത്രവും സ്വത്തും ഏറ്റെടുത്തു ഭരണം നടത്തി വന്നുവെന്നും വിശ്വസിക്കപ്പെടുന്നു.